+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി യാ​ദൃ​ശ്ചി​ക​മ​ല്ല, കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ​മു​ണ്ട്: തു​റ​ന്ന​ടി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി​ക്ക് കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ. ഡോ​ക്യു​മെ​ന്‍റ​റി പു​റ​ത്തി​റ​ക്കി​യ സ​മ​യം യാ​ദൃ​ശ്ചി​ക​മ​ല്ലെ
ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി യാ​ദൃ​ശ്ചി​ക​മ​ല്ല, കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ​മു​ണ്ട്: തു​റ​ന്ന​ടി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രി
ന്യൂ​ഡ​ൽ​ഹി: ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി​ക്ക് കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ. ഡോ​ക്യു​മെ​ന്‍റ​റി പു​റ​ത്തി​റ​ക്കി​യ സ​മ​യം യാ​ദൃ​ശ്ചി​ക​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത് മ​റ്റൊ​രു ത​ര​ത്തി​ലെ രാ​ഷ്ട്രീ​യ​മാ​ണ്. എ​ന്തു​കൊ​ണ്ടാ​ണ് പെ​ട്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളും ശ്ര​ദ്ധ​യും ഇ​തി​നു​ണ്ടാ​കു​ന്ന​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഇ​നി ആ​വ​ർ​ത്തി​ക്കി​ല്ലേ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

2002 ലെ ​ഗു​ജ​റാ​ത്ത് ക​ലാ​പം സം​ബ​ന്ധി​ച്ച ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു വി​ദേ​ശ​കാ​ര്യ​മ​ന്ത്രി. 1984 ലെ ​ക​ലാ​പ​ത്തെ​ക്കു​റി​ച്ച് എ​ന്താ​ണ് ഡോ​ക്യു​മെ​ന്‍റ​റി ഉ​ണ്ടാ​കാ​ത്ത​ത്. ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി ആ​ക​സ്മി​ക​മാ​ണെ​ന്ന് ക​രു​തു​ന്നു​ണ്ടോ​യെ​ന്നും ജ​യ്ശ​ങ്ക​ർ ചോ​ദി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നും തീ​വ്ര​നി​ല​പാ​ടാ​ണെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​നാ​ണ് ശ്ര​മം. ഇ​ത് ഒ​രു പ​തി​റ്റാ​ണ്ടാ​യി തു​ട​രു​ന്നു- ജ​യ്ശ​ങ്ക​ർ പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ ക​ളി​ക്ക​ള​ത്തി​ൽ നേ​രി​ട്ട് ഏ​റ്റു​മു​ട്ടാ​ൻ ഭ​യ​ക്കു​ന്ന​വ​രു​ടെ രാ​ഷ്ട്രീ​യ​ക്ക​ളി​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.
More in Latest News :