+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരെ ചൊവ്വാഴ്ച വീണ്ടും വിസ്തരിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വിചാരണ കോടതി ഇന്ന് വീണ്ടും വിസ്തരിക്കും. ദിലീപിനെതിരായ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത തെളിയിക്കാനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നത്.സംവിധായ
നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരെ ചൊവ്വാഴ്ച വീണ്ടും വിസ്തരിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വിചാരണ കോടതി ഇന്ന് വീണ്ടും വിസ്തരിക്കും. ദിലീപിനെതിരായ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത തെളിയിക്കാനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നത്.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്‍റെ തന്നെയാണോ എന്നത് മഞ്ജുവിനെ വിസ്തരിക്കുന്നതിലൂടെ വ്യക്തമാകും.

കഴിഞ്ഞ വ്യാഴാഴ്ച ഹാജരാകാൻ മഞ്ജുവിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മഞ്ജു വാര്യര്‍ അടക്കമുള്ളവരെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. ഇതോടെ വിസ്താരം നീളുകയായിരുന്നു.

എന്നാല്‍ പ്രോസിക്യൂഷന്‍റെ തീരുമാനത്തില്‍ ഇടപെടില്ലെന്നും മഞ്ജു വാര്യര്‍ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെയുളളവ നശിപ്പിച്ചത് തെളിയിക്കാനാണ് മഞ്ജു വാര്യരെയടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
More in Latest News :