ന്യൂഡൽഹി: ശശി തരൂർ എംപിയെ എഐസിസി പ്രവർത്തക സമിതിയില്‍ പരിഗണിക്കുമെന്ന് സൂചന നൽകി കോൺഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാൽ.
ശശി തരൂർ കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാവാണെന്നും അർഹമായ സ്ഥാനം അദ്ദേഹത്തിന് നൽകുന്നതിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്നും വേണുഗോപാൽ പറഞ്ഞു. പ്രവർത്തക സമിതിയിലെ തരൂരിന്റെ സ്ഥാനത്തെപ്പറ്റിയുള്ള വിവാദം അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തരൂരിനെ പ്രവർത്തക സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കാനാണ് തീരുമാനമെന്നും സൂചനയുണ്ട്. പ്രവർത്തക സമിതിയിലേയ്ക്ക് തെരഞ്ഞെടുപ്പ് നടന്നാൽ തരൂർ മത്സരിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കം.
ഈ മാസം 24 മുതല്‍ 26 വരെ നടക്കുന്ന പ്ലീനറി സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുമോ എന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക.