തിരുവനന്തപുരം: ആധുനിക കൃഷിരീതി പഠിക്കാനായി ഇസ്രയേലിലേക്ക് പോയ സംഘത്തില്‍നിന്നു കണ്ണൂര്‍ സ്വദേശി ബിജു കുര്യന് മുങ്ങിയത് ആസൂത്രിതമായെന്ന് മന്ത്രി പി. പ്രസാദ്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തത്. ഇത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
നല്ല ഉദ്ദേശ്യത്തോടെയാണ് കര്‍ഷകസംഘത്തെ ഇസ്രയേലിലേക്ക് അയച്ചത്. സംഭവത്തില്‍ എംബസിയിലും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. ഇസ്രയേലില്‍നിന്നുള്ള സംഘം തിങ്കളാഴ്ച മടങ്ങിയെത്തിയശേഷം കൂടുതല്‍ നിയമനടപടികളെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
17-ാം തീയതിയാണ് ബിജുകുര്യന് സംഘത്തില്‍നിന്ന് മാറിയത്. പിന്നീട് അദ്ദേഹത്തെ കാണാതായി. തുടര്‍ന്ന് താന്‍ സുരക്ഷിതനാണെന്നും തന്നെക്കുറിച്ച് തിരക്കേണ്ടെന്നും അദ്ദേഹം ഭാര്യയുടെ ഫോണിലേക്ക് മെസേജ് അയച്ചു. അപ്പോളാണ് ബോധപൂര്‍വം മുങ്ങിയതാണെന്ന് വ്യക്തമായതെന്നും മന്ത്രി പറഞ്ഞു.