+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ട​ൻ ന​ന്ദ​മൂ​രി താ​ര​ക ര​ത്ന അ​ന്ത​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്ര​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി എ​ൻ.​ടി. രാ​മ​റാ​വു​വി​ന്‍റെ ചെ​റു​മ​ക​നും ച​ല​ച്ചി​ത്ര ന​ട​നു​മാ​യ ന​ന്ദ​മൂ​രി താ​ര​ക ര​ത്ന(39) അ​ന്ത​രി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ നാ​രാ​യ​ണ ഹൃ​ദ​യാ
ന​ട​ൻ ന​ന്ദ​മൂ​രി താ​ര​ക ര​ത്ന അ​ന്ത​രി​ച്ചു
ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്ര​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി എ​ൻ.​ടി. രാ​മ​റാ​വു​വി​ന്‍റെ ചെ​റു​മ​ക​നും ച​ല​ച്ചി​ത്ര ന​ട​നു​മാ​യ ന​ന്ദ​മൂ​രി താ​ര​ക ര​ത്ന(39) അ​ന്ത​രി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ നാ​രാ​യ​ണ ഹൃ​ദ​യാ​ല​യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

തെ​ലു​ങ്ക് ദേ​ശം പാ​ർ​ട്ടി​യു​ടെ നേ​താ​വാ​യ താ​ര​ക ര​ത്ന, ആ​ന്ധ്ര​യി​ലെ ചി​ത്തൂ​ർ ജി​ല്ല​യി​ൽ വ​ച്ച് പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച പൊ​തു​ജ​ന റാ​ലി​ക്കി​ടെ​യു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​ത്തെ​ടു​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കു​പ്പം മേ​ഖ​ല​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. മൂ​ന്ന് ആ​ഴ്ച്ച​യോ​ളം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല.

എ​ൻ​ടി​ആ​റി​ന്‍റെ മ​ക​ൻ മോ​ഹ​ന​കൃ​ഷ്ണ​യു​ടെ പു​ത്ര​നാ​ണ് താ​ര​ക് ര​ത്ന. ടി​ഡി​പി നേ​താ​വും ആ​ന്ധ്ര മു​ൻ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ മ​ക​ൻ ന​രാ ലോ​കേ​ഷ്, പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​രം എ​ൻ​ടി​ആ​ർ ജൂ​നി​യ​ർ എ​ന്നി​വ​ർ താ​ര​ക ര​ത്ന​യു​ടെ പി​തൃ​സ​ഹോ​ദ​ര പു​ത്ര​ന്മാ​രാ​ണ്.

2002-ൽ ​പു​റ​ത്തി​റ​ങ്ങി​യ "ഒ​ക്ക​ട്ടി ന​മ്പ​ർ കു​റാ​ഡു' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് താ​ര​ക് ര​ത്ന അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. എ​ൻ​ടി​ആ​ർ കു​ടും​ബ​ത്തി​ലെ പു​തു​ത​ല​മു​റ​യി​ലെ മി​ന്നും​താ​ര​മാ​യി എ​ൻ​ടി​ആ​ർ ജൂ​നി​യ​ർ വ​ള​ർ​ന്ന​തോ​ടെ താ​ര​ക് ര​ത്ന ച​ല​ച്ചി​ത്രമേ​ഖ​ല​യി​ൽ നി​ന്ന് പി​ൻ​വാ​ങ്ങി രാ​ഷ്ട്രീ​യ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

താ​ര​ക് ര​ത്ന​യു​ടെ മ​ര​ണ​ത്തി​ൽ ച​ന്ദ്ര​ബാ​ബു നാ​യി​ഡു, ചി​ര​ഞ്ജീ​വി തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​മു​ഖ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
More in Latest News :