+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചി​ഹ്ന​ത്തി​ൽ എ​ന്ത് കാ​ര്യം; പു​തി​യ​ത് സ്വീ​ക​രി‌ക്കൂവെ​ന്ന് ഉ​ദ്ധ​വി​നോ‌​ട് ശ​ര​ദ് പ​വാ​ർ

മും​ബെെ: ശി​വ​സേ​ന എ​ന്ന പേ​രും അ​ന്പും വി​ല്ലും ചി​ഹ്ന​വും ഏ​ക്നാ​ഥ് ഷി​ൻ​ഡെ‌ വി​ഭാ​ഗ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ഉ​ദ്ധ​വ് താ​ക്ക​റെ​യ്ക്ക് ഉ​പ​ദേ​ശ​വു​മാ​യി എ​ൻ​സ
ചി​ഹ്ന​ത്തി​ൽ എ​ന്ത് കാ​ര്യം; പു​തി​യ​ത് സ്വീ​ക​രി‌ക്കൂവെ​ന്ന് ഉ​ദ്ധ​വി​നോ‌​ട് ശ​ര​ദ് പ​വാ​ർ
മും​ബെെ: ശി​വ​സേ​ന എ​ന്ന പേ​രും അ​ന്പും വി​ല്ലും ചി​ഹ്ന​വും ഏ​ക്നാ​ഥ് ഷി​ൻ​ഡെ‌ വി​ഭാ​ഗ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ഉ​ദ്ധ​വ് താ​ക്ക​റെ​യ്ക്ക് ഉ​പ​ദേ​ശ​വു​മാ​യി എ​ൻ​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​ർ.

ചി​ഹ്ന​വും പേ​രും ന​ഷ്‌​ട​മാ​യ​ത് കാ​ര്യ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ച് പു​തി‌​യ ചി​ഹ്ന​വും പേ​രും ക​ണ്ടെ​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നു​മാ​ണ് ഉ​ദ്ധ​വി​ന്‍റെ സ​ഖ്യ​ക​ക്ഷി​യാ​യ എ​ൻ​സി​പി നേ​താ​വി​ന്‍റെ ഉ​പ​ദേ​ശം.

കോ​ൺ​ഗ്ര​സി​നും പ​ണ്ട് ചി​ഹ്നം ന​ഷ്‌​ട​മാ​യി​ട്ടു​ണ്ടെ​ന്നും അ​വ​ർ അ​ത് കാ​ര്യ​മാ​ക്കാ​തെ പു​തി‌​യ ചി​ഹ്നം സ്വീ​ക​രി​ച്ച​പ്പോ​ൾ ജ​ന​ങ്ങ​ൾ അ​ത് ഏ​റ്റെ​ടു​ത്തെ​ന്നും പ​വാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ശി​വ​സേ​ന എ​ന്ന പേ​രും ചി​ഹ്ന​വും ഷി​ൻ​ഡെ പ​ക്ഷ​ത്തി​ന് ഉ​പ​യോ​ഗി​ക്കാം എ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​റി​യി​ച്ച​ത്. ആ​റ് മാ​സം മു​ന്പ് ഷി​ൻ​ഡെ പ​ക്ഷം സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് മൂ​ന്നം​ഗ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഐ​ക​ക​ണ്ഠ്യേ​ന തീ​രു​മാ​ന​മെ​ടു​ത്ത​ത്.

പാ​ർ​ട്ടി​യു​ടെ അ​വ​കാ​ശ​ത്തെ​ച്ചൊ​ല്ലി സു​പ്രീം ​കോ​ട​തി​യി​ൽ കേ​സ് ന​ട​ക്ക​വേ​യാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട‌​പ​ടി.
More in Latest News :