+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദി​ലീ​പി​ന്‍റെ വാ​ദം അ​ടി​സ്ഥാ​ന​ര​ഹി​തം; മ​ഞ്ജു​വി​നെ വീ​ണ്ടും വി​സ്ത​രി​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ടി​യും ദി​ലീ​പി​ന്‍റെ മു​ന്‍ ഭാ​ര്യ​യു​മാ​യ മ​ഞ്ജു​വാ​ര്യ​രെ വീ​ണ്ടും സാ​ക്ഷി​യാ​യി വി​സ്ത​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍.
ദി​ലീ​പി​ന്‍റെ വാ​ദം അ​ടി​സ്ഥാ​ന​ര​ഹി​തം; മ​ഞ്ജു​വി​നെ വീ​ണ്ടും വി​സ്ത​രി​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ടി​യും ദി​ലീ​പി​ന്‍റെ മു​ന്‍ ഭാ​ര്യ​യു​മാ​യ മ​ഞ്ജു​വാ​ര്യ​രെ വീ​ണ്ടും സാ​ക്ഷി​യാ​യി വി​സ്ത​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍. വി​ചാ​ര​ണ നീ​ട്ടാ​നാ​ണ് മ​ഞ്ജു​വി​നെ വീ​ണ്ടും വി​സ്ത​രി​ക്കു​ന്ന​തെ​ന്ന ദി​ലീ​പി​ന്‍റെ വാ​ദം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച മ​റു​പ​ടി സ​ത്യ​വാം​ഗ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്നു.

മ​ഞ്ജു​വാ​ര്യ​രെ വീ​ണ്ടും വി​സ്ത​രി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ദി​ലീ​പി​ന്‍റെ സ​ത്യ​വാം​ഗ്മൂ​ല​ത്തെ സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ എ​തി​ര്‍​ത്തു. കു​റ്റ​മ​റ്റ​രീ​തി​യി​ല്‍ വി​ചാ​ര​ണ ന​ട​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​ത്തു​ന്ന​ത്. വീ​ണ്ടും വി​സ്താ​ര​ത്തി​ന് വി​ളി​ച്ച ഏ​ഴ് സാ​ക്ഷി​ക​ളി​ല്‍ മ​ഞ്ജു ഉ​ള്‍​പ്പെ​ടെ നാ​ല് പേ​രു​ടെ വി​സ്താ​രം മാ​ത്ര​മാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​ത്.

മ​ഞ്ജു​വി​നെ വീ​ണ്ടും വി​സ്ത​രി​ക്കു​ന്ന​ത് തെ​ളി​വു​ക​ള്‍ ഉ​റ​പ്പി​ക്കാ​നാ​ണ്. ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വി​സ്താ​രം നീ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് പ്ര​തി​ഭാ​ഗ​മാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

വി​ചാ​ര​ണ കാ​ലാ​വ​ധി നീ​ട്ടാ​നു​ള്ള പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദ​ങ്ങ​ള്‍ വ്യാ​ജ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ദി​ലീ​പ് സു​പ്രീം​കോ​ട​തി​യി​ല്‍ സ​ത്യ​വാം​ഗ്മൂ​ലം ന​ല്‍​കി​യ​ത്.
More in Latest News :