+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ക്കി​സ്ഥാ​നി​ൽ പെ​ട്രോ​ളി​ന് പൊ​ന്നും​വി​ല; ലീ​റ്റ​റി​ന് 282 രൂ​പ

ഇ​സ്‍​ലാ​മാ​ബാ​ദ്: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​യു​ന്ന പാ​ക്കി​സ്ഥാ​നി​ൽ ജ​ന​ത്തെ പൊ​ള്ളി​ച്ച് ഇ​ന്ധ​ന​വി​ല ക​ത്തി​ക്ക​യ​റു​ന്നു. വ്യാ​ഴാ​ഴ്ച മു​ത​ൽ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലീ​റ്റ
പാ​ക്കി​സ്ഥാ​നി​ൽ പെ​ട്രോ​ളി​ന് പൊ​ന്നും​വി​ല; ലീ​റ്റ​റി​ന് 282 രൂ​പ
ഇ​സ്‍​ലാ​മാ​ബാ​ദ്: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​യു​ന്ന പാ​ക്കി​സ്ഥാ​നി​ൽ ജ​ന​ത്തെ പൊ​ള്ളി​ച്ച് ഇ​ന്ധ​ന​വി​ല ക​ത്തി​ക്ക​യ​റു​ന്നു. വ്യാ​ഴാ​ഴ്ച മു​ത​ൽ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലീ​റ്റ​റി​ന് 32 രൂ​പ വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

പെ​ട്രോ​ൾ വി​ല 12.8 ശ​ത​മാ​നം (32.07രൂ​പ) വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തോ​ടെ പെ​ട്രോ​ളി​ന് ലീ​റ്റ​റി​ന് 282 രൂ​പ​യാ​കും. നി​ല​വി​ൽ ഒ​രു ലീ​റ്റ​ർ പെ​ട്രോ​ളി​ന് 250 രൂ​പ​യാ​ണ്. ഡീ​സ​ൽ വി​ല 12.5 ശ​ത​മാ​നം വ​ർ​ധി​ച്ച് (32.84 രൂ​പ) 295.64 രൂ​പ​യാ​കും. 262.8 രൂ​പ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല. മ​ണ്ണെ​ണ്ണ വി​ല​യും കൂ​ടി​യേ​ക്കും. ലീ​റ്റ​റി​ന് 28.05 രൂ​പ കൂ​ടി 217.88 ആ​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

ക​റ​ൻ​സി​യു​ടെ മൂ​ല്യം ഗ​ണ്യ​മാ​യ ഇ​ടി​ഞ്ഞ​തും എ​ണ്ണ ഇ​റ​ക്കു​മ​തി​ച്ചെ​ല​വ് വ​ർ​ധി​ച്ച​തും കാ​ര​ണം പാ​ക്കി​സ്ഥാ​നി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല കു​റ​ച്ചു​കാ​ല​മാ​യി കു​തി​ച്ചു​യ​രു​ക​യാ​ണ്. ഫെ​ബ്രു​വ​രി ഒ​ന്ന് മു​ത​ൽ ഫെ​ബ്രു​വ​രി 15 വ​രെ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ലി​റ്റ​റി​ന് 35 രൂ​പ വീ​തം നേ​ര​ത്തെ സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ചി​രു​ന്നു.
More in Latest News :