+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് സ്വാ​ഭാ​വി​ക ന​ട​പ​ടി, സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി​യാ​കി​ല്ല: കാ​നം

തി​രു​വ​ന​ന്ത​പു​രം: ലൈഫ് മിഷൻ കേസിലെ ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് സ​ര്‍​ക്കാ​രി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​
ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് സ്വാ​ഭാ​വി​ക ന​ട​പ​ടി, സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി​യാ​കി​ല്ല: കാ​നം
തി​രു​വ​ന​ന്ത​പു​രം: ലൈഫ് മിഷൻ കേസിലെ ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് സ​ര്‍​ക്കാ​രി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ല ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. ഇ​ത് സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി​യാ​കി​ല്ലെ​ന്നും കാ​നം പ​റ​ഞ്ഞു.

ശി​വ​ശ​ങ്ക​ര്‍ ഇ​ട​ത് മു​ന്ന​ണി​യു​ടെ ഭാ​ഗ​മ​ല്ല, അ​ദ്ദേ​ഹം സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ച ആ​ളാ​ണെ​ന്നും കാ​നം പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​യ സ്വാ​ഭാ​വി​ക ന​ട​പ​ടി​യാ​ണ് ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ്.

അ​റ​സ്റ്റി​ന് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ​മു​ണ്ടോ​യെ​ന്ന് സി​പി​ഐ പ​രി​ശോ​ധി​ച്ചി​ട്ടി​ല്ലെ​ന്നും കാ​നം കൂ​ട്ടി​ചേ​ര്‍​ത്തു.
More in Latest News :