+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ: ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി മ​ര​വി​പ്പി​ച്ചു

കൊ​ച്ചി: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ വി​ര​മി​ക്ക​ൽ അ​നു​കൂ​ല്യം ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചു. ഇ​ത്ര​യും തു​ക ഒ​രു​മി​ച്ച് ന​ൽ​കാ​ൻ
കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ: ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി മ​ര​വി​പ്പി​ച്ചു
കൊ​ച്ചി: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ വി​ര​മി​ക്ക​ൽ അ​നു​കൂ​ല്യം ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചു. ഇ​ത്ര​യും തു​ക ഒ​രു​മി​ച്ച് ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നു​ണ്ടെ​ന്നും കെ​എ​സ്ആ​ർ​ടി​സി അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

വെ​ള്ളി​യാ​ഴ്ച കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കുമെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച​യാ​ണ് കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​ന്ന് വി​ര​മി​ച്ച 198 ജീ​വ​ന​ക്കാ​ർ​ക്ക് ഫ്രെ​ബു​വ​രി 28 ന് ​മു​ൻ​പ് പെ​ൻ​ഷ​ൻ അടക്കമുള്ള വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് കോ​ട​തി​യി​റ​ക്കി​യ​ത്.

2022 ജ​നു​വ​രി​ക്ക് ശേ​ഷം വി​ര​മിച്ച​വ​രാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കാ​ത്ത​തി​നെ തു‌​ട​ർ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
More in Latest News :