+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ആദായനികുതി ബിബിസി ഓഫീസിൽ, എന്നാൽ അദാനിക്കെതിരേ ഒരന്വേഷണവുമില്ല'

ന്യൂഡൽഹി: ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പ് റെയ്ഡിനെ പരിഹസിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. "ആദ്യം ബിബിസി ഡോക്യുമെന്‍ററി നിരോധിക്കും. എന്നാൽ അദാനിക്കെതിരായ ആരോപണത്തിൽ ഒരന്വേഷണവുമില
ന്യൂഡൽഹി: ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പ് റെയ്ഡിനെ പരിഹസിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

"ആദ്യം ബിബിസി ഡോക്യുമെന്‍ററി നിരോധിക്കും. എന്നാൽ അദാനിക്കെതിരായ ആരോപണത്തിൽ ഒരന്വേഷണവുമില്ല. ഇപ്പോൾ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ബിബിസി ഓഫീസിൽ എത്തി. ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവ്..?'- യെച്ചൂരി ട്വിറ്ററിൽ കുറിച്ചു.

നേരത്തേ, ബിബിസി ഓഫീസിലെ റെയ്ഡിനെ വിമർശിച്ച് കോൺഗ്രസും രംഗത്തെത്തിയിരുന്നു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശിന്‍റെ വിമർശനം.

അദാനിയുടെ വിഷയത്തിൽ പ്രതിപക്ഷം ജെപിസി അന്വേഷണം ആവശ്യപ്പെടുന്നു. എന്നാൽ സർക്കാർ ബിബിസിയിൽ പരിശോധന നടത്തുകയാണ്. വിനാശ കാലേ വിപരീത ബുദ്ധിയെന്നാണ് കോൺഗ്രസ് ഇതിനെ വിമർശിച്ചത്.
More in Latest News :