പാലക്കാട്: മണ്ണാര്‍ക്കാട്ട് എടിഎം തകര്‍ത്ത് മോഷണശ്രമം. പടക്കം പൊട്ടിച്ച് എടിഎം തകര്‍ത്തെങ്കിലും പണം എടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു.
അലാറം കേട്ടതോടെ ബാങ്ക് അധികൃതര്‍ വിവരം പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ നാലിനാണ് സംഭവം. പാലക്കാട് മണ്ണാര്‍ക്കാട് എളുമ്പലാശേരിയില് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം നടന്നത്. മോഷ്ടാവ് പടക്കം പൊട്ടിച്ചതോടെ അലാറം കിട്ടിയ ബാങ്ക് ബാനേജര് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.
പോലീസ് ഇവിടെയെത്തിയപ്പോഴേയ്ക്കും ഇയാള്‍ രക്ഷപെട്ടിരുന്നു. മുഖം മറച്ച ആളാണ് മോഷണശ്രമം നടത്തിയത്.
സമീപത്തെ മറ്റ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.