+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലി​ബ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ൺ കെ. ​എ​രു​മേ​ലി അ​ന്ത​രി​ച്ചു

കോ​ട്ട​യം: സി​പി​ഐ​എം​എ​ൽ ലി​ബ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ ജോ​ൺ കെ. ​എ​രു​മേ​ലി (82) അ​ന്ത​രി​ച്ചു. "ജ​ന​കീ​യ ശ​ബ്ദം" മാ​സി​ക​യു​ടെ ചീ​ഫ് എ​ഡി​റ്റ​റും "ജ​ന​കീ​യ ശ​ബ്ദം പ
ലി​ബ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ൺ കെ. ​എ​രു​മേ​ലി അ​ന്ത​രി​ച്ചു
കോ​ട്ട​യം: സി​പി​ഐ​എം​എ​ൽ ലി​ബ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ ജോ​ൺ കെ. ​എ​രു​മേ​ലി (82) അ​ന്ത​രി​ച്ചു. "ജ​ന​കീ​യ ശ​ബ്ദം" മാ​സി​ക​യു​ടെ ചീ​ഫ് എ​ഡി​റ്റ​റും "ജ​ന​കീ​യ ശ​ബ്ദം പ​ബ്ലി​ക്കേ​ഷ​ൻ​സ്" എ​ന്ന പ്ര​സാ​ധ​ന സം​രം​ഭ​ത്തി​ന്‍റെ സ്ഥാ​പ​ക​നും ആ​യി​രു​ന്നു.

ഇ​ട​മ​റു​കി​നോ​ടൊ​പ്പം കേ​ര​ള യു​ക്തി​വാ​ദി സം​ഘ​ത്തി​ൽ സ​ജീ​വ പ്ര​വ​ർ​ത്ത​ക​ൻ ആ​യി​രു​ന്നു.
കൊ​ച്ചി​യി​ൽ 2013 ൽ ​ന​ട​ന്ന ആ​ഗോ​ള നി​ക്ഷേ​പ​ക സം​ഗ​മ വി​രു​ദ്ധ സ​മ​ര​ത്തി​ൽ അ​റ​സ്റ്റ് വ​രി​ച്ചു ജ​യി​ൽ വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

മ​ത​വും മാ​ർ​ക്സി​സ​വും, അ​യ്യ​ങ്കാ​ളി കേ​ര​ള ച​രി​ത്ര നി​ർ​മി​തി​യി​ൽ, ക​മ്മ്യൂ​ണി​സ്റ്റ് മാ​നി​ഫെ​സ്റ്റോ ച​രി​ത്ര​പ​ര​മാ​യ വാ​യ​ന, ന​ക്സ​ൽ​ബാ​രി ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​പാ​ത​യി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ല് എ​ന്നീ പ​ഠ​ന ഗ്ര​ന്ഥ​ങ്ങ​ളും, കാ​ൾ മാ​ർ​ക്‌​സ്, എം​ഗ​ൽ​സ്, ഹോ​ചി​മി​ൻ (ജീ​വ​ച​രി​ത്രം) , ചാ​രൂ മ​ജൂം​ദാ​ർ പ​ഠ​ന​ങ്ങ​ൾ (എ​ഡി​റ്റ​ർ) , പൗ​ര​മൃ​ഗ​ങ്ങ​ൾ, പാ​ല​ക്കാ​ട് ജം​ഗ്ഷ​ൻ നി​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യു​ന്നു (ക​ഥാ​സ​മാ​ഹാ​ര​ങ്ങ​ൾ ) വ​സ​ന്തം വീ​ണ്ടും വ​രാ​തി​രി​ക്കി​ല്ല (ക​വി​താ സ​മാ​ഹാ​രം), വ​ന്ന വ​ഴി (ആ​ത്മ​ക​ഥ) , തീ​പ്പ​ക്ഷി​ക​ളു​ടെ കോ​ള​നി ( നോ​വ​ൽ) എ​ന്നീ കൃ​തി​ക​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.
More in Latest News :