+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പാ​ഴ്സ​ലു​ക​ളി​ൽ സ്റ്റി​ക്ക​ർ പ​രി​ശോ​ധ​ന; 40 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പോ​ടു കൂ​ടി​യ സ്ലി​പ്പോ സ്റ്റി​ക്ക​റോ ഇ​ല്ലാ​ത്ത ഭ​ക്ഷ​ണ പാ​ഴ്സ​ലു​ക​ൾ വി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​പ​
സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പാ​ഴ്സ​ലു​ക​ളി​ൽ സ്റ്റി​ക്ക​ർ പ​രി​ശോ​ധ​ന; 40 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പോ​ടു കൂ​ടി​യ സ്ലി​പ്പോ സ്റ്റി​ക്ക​റോ ഇ​ല്ലാ​ത്ത ഭ​ക്ഷ​ണ പാ​ഴ്സ​ലു​ക​ൾ വി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് പ്ര​ത്യേ​ക സ്‌​ക്വാ​ഡ് 321 സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. 53 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. വൃ​ത്തി​ഹീ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ച 7 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ച്ചു. 62 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു.

ഓ​പ്പ​റേ​ഷ​ൻ മ​ത്സ്യ​യു​ടെ ഭാ​ഗ​മാ​യി 21 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്. 25 മ​ത്സ്യ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. സ്ലി​പ്പോ സ്റ്റി​ക്ക​റോ ഇ​ല്ലാ​ത്ത 40 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി നോ​ട്ടീ​സ് ന​ൽ​കി.

ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ ഭ​ക്ഷ​ണ പാ​ഴ്സ​ലു​ക​ലു​ക​ളി​ൽ സ്ലി​പ്പോ സ്റ്റി​ക്ക​റോ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. സ്ലി​പ്പി​ലോ സ്റ്റി​ക്ക​റി​ലോ ആ ​ഭ​ക്ഷ​ണം പാ​കം ചെ​യ്ത തീ​യ​തി​യും സ​മ​യ​വും എ​ത്ര സ​മ​യ​ത്തി​നു​ള്ളി​ൽ ക​ഴി​ക്ക​ണം എ​ന്നി​വ വ്യ​ക്ത​മാ​ക്കി​യി​രി​ക്ക​ണം. സ്ലി​പ്പോ സ്റ്റി​ക്ക​റോ ഇ​ല്ലാ​ത്ത ഭ​ക്ഷ​ണ പാ​ഴ്സ​ലു​ക​ൾ ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
More in Latest News :