+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൗ ​ഹ​ഗ് ഡേ; ​പ​രി​ഹ​സി​ച്ച് ശ​ശി ത​രൂ​ർ

തി​രു​വ​ന​ന്ത​പു​രം: ഫെ​ബ്രു​വ​രി 14 പ​ശു ആ​ലിം​ഗ​ന ദി​നം(​കൗ ഹ​ഗ് ഡേ) ​ആ​യി ആ​ച​രി​ക്ക​ണ​മെ​ന്ന വി​വാ​ദ നി​ർ​ദേ​ശ​ത്തെ പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ. കൗ ​എ​ന്ന ഇം​ഗ്ലീ​ഷ് വാ​ക്ക് പ​
കൗ ​ഹ​ഗ് ഡേ; ​പ​രി​ഹ​സി​ച്ച് ശ​ശി ത​രൂ​ർ
തി​രു​വ​ന​ന്ത​പു​രം: ഫെ​ബ്രു​വ​രി 14 പ​ശു ആ​ലിം​ഗ​ന ദി​നം(​കൗ ഹ​ഗ് ഡേ) ​ആ​യി ആ​ച​രി​ക്ക​ണ​മെ​ന്ന വി​വാ​ദ നി​ർ​ദേ​ശ​ത്തെ പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ. കൗ ​എ​ന്ന ഇം​ഗ്ലീ​ഷ് വാ​ക്ക് പ​ല രീ​തി​യി​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് ഹി​ന്ദു രാ​ഷ്ട്ര​വാ​ദി​ക​ളെ ത​രൂ​ർ പ​രി​ഹ​സി​ച്ച​ത്.

പ​ശു​വി​നെ ആ​ലിം​ഗ​നം ചെ​യ്യാ​നു​ള്ള തീ​രു​മാ​നം സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച​ത് ത​ങ്ങ​ൾ​ക്കെ​തി​രെ ഉ​യ​ർ​ന്ന പ​രി​ഹാ​സ​ങ്ങ​ളി​ൽ ചൂ​ളി​പ്പോ​യ​ത് കൊ​ണ്ടാ​ണോ​യെ​ന്നും അ​തോ ഭീ​രു​ത്വം മൂ​ലം ആ​ണോ​യെ​ന്നും ത​രൂ​ർ ട്വി​റ്റ​റി​ലൂ​ടെ ചോ​ദി​ച്ചു.

കൗ​ഡ്(​പ​രി​ഹാ​സം/​ഭ​യം മൂ​ല​മു​ള്ള പി​ന്മാ​റ്റം), ക​വ​ഡൈ​സ്(​ഭീ​രു​ത്വം) എ​ന്നീ പ്ര​യോ​ഗ​ങ്ങ​ൾ ഇം​ഗ്ലീ​ഷി​ൽ എ​ഴു​തു​മ്പോ​ൾ, "കൗ' ​എ​ന്ന വാ​യി​ക്കാ​വു​ന്ന അ​ക്ഷ​ര​ങ്ങ​ൾ​ വരുന്ന ഭാഗങ്ങൾക്ക് പ്രാ​മു​ഖ്യം ന​ൽ​കി​യാ​ണ് ത​രൂ​ർ പ​രി​ഹാ​സം ചൊ​രി​ഞ്ഞ​ത്. നി​ങ്ങ​ളു​ടെ ഗ​യ്(​പ​ങ്കാ​ളി) ആ​ലിം​ഗ​നം അ​ർ​ഹി​ക്കു​ന്നു എ​ന്ന​ത് "ഗാ​യ്'(​പ​ശു) എ​ന്ന് ഹി​ന്ദു രാ​ഷ്ട്ര​വാ​ദി​ക​ൾ തെ​റ്റി കേ​ട്ട​ത് ആ​യി​രി​ക്കു​മെ​ന്നും ത​രൂ​ർ കു​റി​ച്ചു.

More in Latest News :