+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നികുതി കുടിശിക പിരിക്കാന്‍ നിയമഭേദഗതി വേണം; ധനമന്ത്രി

തിരുവനന്തപുരം: ധനവകുപ്പിനെതിരായ സിഎജി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. റിപ്പോര്‍ട്ട് പൂര്‍ണമായും ശരിയല്ലെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാനത്തിന്‍റെ താത്പര്യം സംരക്ഷിക്കാന്‍
നികുതി കുടിശിക പിരിക്കാന്‍ നിയമഭേദഗതി വേണം; ധനമന്ത്രി
തിരുവനന്തപുരം: ധനവകുപ്പിനെതിരായ സിഎജി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. റിപ്പോര്‍ട്ട് പൂര്‍ണമായും ശരിയല്ലെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്‍റെ താത്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. നികുതി കുടിശിക പിരിക്കാന്‍ നിയമപരമായ നടപടികളെടുക്കുന്നുണ്ട്. കുടിശിക പിരിക്കാന്‍ നിയമഭേദഗതി വേണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്‍റെ ധനസ്ഥിതി അപകടകരമായ സാഹചര്യത്തിലാണെന്ന് മന്ത്രി പറഞ്ഞു. സെസ് പിരിക്കുന്നത് വ്യക്തിപരമായ താത്പര്യത്തിനല്ല. അതുകൊണ്ട് ഇത്രയധികം ആക്രമണം വേണോയെന്ന് പ്രതിപക്ഷവും മാധ്യമങ്ങളും ആലോചിക്കണമെന്ന് മന്ത്രി പറഞ്ഞു.

തനത് നികുതി വരുമാനം 26000 കോടിയായി കൂടിയത് അഭിമാനകരമാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
More in Latest News :