+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മോദി- അദാനി, ഭായ് ഭായ്..': രാജ്യസഭയിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ രൂക്ഷ ബഹളം

ന്യൂഡൽഹി: രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെടുത്തി പ്രതിപക്ഷം. മോദി അദാനി, ഭായ് ഭായ് എന്ന മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷ അംഗങ്ങൾ നന്ദിപ്രമേയ ചർച്ചക്ക് പ്രധാനമന്ത്രി മറുപടി
ന്യൂഡൽഹി: രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെടുത്തി പ്രതിപക്ഷം. മോദി- അദാനി, ഭായ് ഭായ് എന്ന മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷ അംഗങ്ങൾ നന്ദിപ്രമേയ ചർച്ചക്ക് പ്രധാനമന്ത്രി മറുപടി പറയവെ ബഹളംവച്ചത്.

പ്രധാനമന്ത്രി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ പ്രതിപക്ഷ അംഗങ്ങൾ മോദി- അദാനി ബന്ധത്തിൽ ജെപിസി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം തുടങ്ങി. എന്നാൽ ശക്തമായ ബഹളത്തിലും കോൺഗ്രസിനെ കടന്നാക്രമിച്ചായിരുന്നു മോദിയുടെ മറുപടികൾ.
More in Latest News :