+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പണിതുടങ്ങി..! ഹിമാചലിൽ അദാനിയുടെ സ്ഥാപനങ്ങളിൽ റെയ്ഡ്

ഷിംല: വിവാദ വ്യവസായി ഗൗതം അദാനിയുടെ ഹിമാചൽ പ്രദേശിലെ സ്ഥാപനങ്ങളിൽ റെയ്ഡ്. പര്‍വാനോയിലെ അദാനി വില്‍മര്‍ സ്റ്റോറിലാണ് സംസ്ഥാന നികുതി വകുപ്പ് പരിശോധന നടത്തിയത്. ജിഎസ്ടി തിരിച്ചടവിൽ വീഴ്ച വരുത്തിയതിനാണ് ന
പണിതുടങ്ങി..! ഹിമാചലിൽ അദാനിയുടെ സ്ഥാപനങ്ങളിൽ റെയ്ഡ്
ഷിംല: വിവാദ വ്യവസായി ഗൗതം അദാനിയുടെ ഹിമാചൽ പ്രദേശിലെ സ്ഥാപനങ്ങളിൽ റെയ്ഡ്. പര്‍വാനോയിലെ അദാനി വില്‍മര്‍ സ്റ്റോറിലാണ് സംസ്ഥാന നികുതി വകുപ്പ് പരിശോധന നടത്തിയത്. ജിഎസ്ടി തിരിച്ചടവിൽ വീഴ്ച വരുത്തിയതിനാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി അദാനി വിൽമർ ജിഎസ്ടി വെട്ടിപ്പ് നടത്തുകയാണെന്ന ആരോപണമാണ് ഉയന്നിരുന്നത്. ബുധനാഴ്ച രാത്രിയോടെയാണ് റെയ്ഡ് തുടങ്ങിയത്. കമ്പനി ഗോഡൗണിൽനിന്നുള്ള വിവിധ രേഖകളടക്കം ഉദ്യോഗസ്ഥർ പരിശോധിച്ചതായാണ് റിപ്പോർട്ടുകൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദാനി ഗ്രൂപ്പുമായി അടുത്ത ബന്ധമുണ്ടെന്ന് രാഹുൽ ഗാന്ധി പാർലമെന്‍റിൽ ആരോപിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിൽ ആദാനിയുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടക്കുന്നത്.
More in Latest News :