കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിലെ ഈസ്റ്റ് ബംഗാൾ - നോർത്ത്ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം സമനിലയിൽ. ഇരുടീമുകളും മൂന്ന് ഗോളുകൾ വീതം നേടിയാണ് മൈതാനം വിട്ടത്.
ഒമ്പതാം മിനിറ്റിൽ ജെറി ലാൽറിൻസുവാല നൽകിയ ക്രോസിന് തലവച്ച ക്ലെയ്റ്റൺ സിൽവ ഇബിക്ക് ലീഡ് നൽകി. 29-ാം മിനിറ്റിൽ പെനൽറ്റി ബോക്സിന് വെളിയിൽ നിന്നുള്ള അതിമനോഹരമായ കേർവിംഗ് ഷോട്ടിലൂടെ പാർഥിപ് ഗോഗോയ് ഹൈലാൻഡേഴ്സിന് സമനില സമ്മാനിച്ചു.
രണ്ട് മിനിറ്റിനുള്ളിൽ ജിതിൻ എസ്. ഇബിക്ക് ലീഡ് തിരികെ നൽകി. 46-ാം മിനിറ്റിലെ ഹാഫ് വേ സിസർ കട്ടിലൂടെ ജെയ്ക്ക് ജാർവിസ് സ്കോർ ലൈൻ 2 - 2 എന്ന നിലയിലാക്കി.
മലയാളി താരം അലക്സ് സജിയുടെ ഫൗളിന് ലഭിച്ച സ്പോട്ട് കിക്ക് വലയിലെത്തിച്ച സിൽവ(62') ഇബിക്ക് വിജയപ്രതീക്ഷ നൽകി. എന്നാൽ ഇമ്രാൻ ഖാനിലൂടെ(84') നോർത്ത്ഈസ്റ്റ് മൂന്നാം ഗോൾ നേടി, മത്സരം സമനിലയിൽ അവസാനിപ്പിച്ചു.
16 പോയിന്റുമായി ഇബി ലീഗ് പട്ടികയിൽ ഒമ്പതാം സ്ഥാനത്ത് തുടരുമ്പോൾ അഞ്ച് പോയിന്റ് മാത്രമുള്ള നോർത്ത്ഈസ്റ്റ് അവസാന സ്ഥാനത്ത് നിശ്ചലമായി ഇരിക്കുന്നു.