തിരുവനന്തപുരം: കിൻഫ്രയെ സാന്പത്തിക ബാധ്യതയിൽ നിന്നും ഒഴിവാക്കുന്നതിനു നടപടി സ്വീകരിക്കുന്നതിനു മന്ത്രിസഭാ യോഗം തീരുമാനിച്ചു. കണ്ണൂർ പിണറായി വില്ലേജിൽ എഡ്യൂക്കേഷൻ ഹബ് സ്ഥാപിക്കുന്നതിന് 12.93 ഏക്കർ ഭൂമി ഏറ്റെടുത്തതിൽ കേരള ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്പ്മെന്റ് കോർപ്പറേഷന് (കിൻഫ്ര) ഉണ്ടായ 50 കോടി രൂപയുടെ സാന്പത്തിക ബാധ്യത ഒഴിവാക്കും.
ഇക്കാര്യം കിഫ്ബി അംഗീകരിച്ച സാഹചര്യത്തിൽ ഭൂമി ഉന്നത വിദ്യാഭ്യാസ വകുപ്പിനു കൈമാറുന്ന മുറയ്ക്ക് കിൻഫ്രയെ സാന്പത്തിക ബാധ്യതയിൽ നിന്ന് ഒഴിവാക്കാനാണ് തീരുമാനം.
ഇക്കാര്യം കിഫ്ബി അംഗീകരിച്ച സാഹചര്യത്തിൽ ഭൂമി ഉന്നത വിദ്യാഭ്യാസ വകുപ്പിനു കൈമാറുന്ന മുറയ്ക്ക് കിൻഫ്രയെ സാന്പത്തിക ബാധ്യതയിൽ നിന്ന് ഒഴിവാക്കാനാണ് തീരുമാനം.