+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ നി​ല​യി​ൽ പു​രോ​ഗ​തി

തി​രു​വ​ന​ന്ത​പു​രം: ന്യൂ​മോ​ണി​യ ബാ​ധ​യെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ നി​ല​യി​ൽ പു​രോ​ഗ​തി. വി​ദ​
ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ നി​ല​യി​ൽ പു​രോ​ഗ​തി
തി​രു​വ​ന​ന്ത​പു​രം: ന്യൂ​മോ​ണി​യ ബാ​ധ​യെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ നി​ല​യി​ൽ പു​രോ​ഗ​തി. വി​ദ​ഗ്ധ തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് ഉ​മ്മ​ൻ ചാ​ണ്ടി​യെ കൊ​ണ്ടു പോ​കു​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച മെ​ഡി​ക്ക​ൽ ബോ​ർ​ഡ് വ്യാഴാഴ്ച യോ​ഗം ചേ​ർ​ന്നു തീ​രു​മാ​ന​മെ​ടു​ക്കും.

ആ​രോ​ഗ്യ നി​ല​യി​ൽ പു​രോ​ഗ​തി കൈ​വ​രി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി ഇന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​മാ​യി സം​സാ​രി​ച്ചു. ഒ​ൻ​പ​തം​ഗ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​മാ​ണ് അ​ദ്ദേ​ഹ​ത്തെ ചി​കി​ത്സി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ ബോ​ർ​ഡ് അം​ഗ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല വി​ല​യി​രു​ത്തി വ​രു​ന്നു.
More in Latest News :