തിരുവനന്തപുരം: കോൺഗ്രസിൽ വി.ടി. ബൽറാമിനെ പോലെ വിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കുന്ന കൂടുതൽ നേതാക്കൾ ഉണ്ടാവണമെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ പി. സരിൻ. കോൺഗ്രസിന്റെ ലക്ഷ്യം ഇനി അതാണെന്നും ജില്ലയിലെയും പ്രാദേശിക തലത്തിലെയും വിഷയങ്ങളെ നന്നായി അവതരിപ്പിക്കാൻ കഴിയുന്നവരെ കണ്ടെത്തുമെന്നും സരിൻ പറഞ്ഞു.
കോൺഗ്രസിനെ മുഴുവനായി മാറ്റിമറിച്ച് കളയാമെന്ന ചിന്തയൊന്നും തനിക്ക് ഇല്ലെന്നും സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണത്തിന് പുതിയ പധതികൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
അനില്‍ ആന്റണി രാജിവച്ചതിന് പിന്നാലെയാണ് സരിനെ ഡിജിറ്റൽ മീഡിയയുടെ ചുമതല കെപിസിസി ഏൽപ്പിച്ചത്. വി.ടി.ബൽറാം ചെയർമാനായ കമ്മിറ്റിയിൽ രാഹുൽ മാങ്കൂട്ടത്തിൽ, ബി.ആർ.എം. ഷെഫീർ, വീണാ നായർ തുടങ്ങിയവരുമുണ്ട്.