+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മറുപടി എവിടെ': അദാനി കൂട്ടുകെട്ടിൽ പ്രധാനമന്ത്രിയോട് ചോദ്യവുമായി രാഹുൽ

ന്യൂഡൽഹി: മോദി അദാനി ബന്ധം സംബന്ധിച്ച പ്രസംഗം ലോക്സഭാ രേഖകളിൽ നിന്ന് നീക്കിയതിന് പിന്നാലെ ട്വീറ്റുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യത്തിന്‍റെ ശബ്ദം ആർക്കും മായ്ച്ച് കളയാനാവില്ലെന്ന് രാഹുൽ പ
ന്യൂഡൽഹി: മോദി- അദാനി ബന്ധം സംബന്ധിച്ച പ്രസംഗം ലോക്സഭാ രേഖകളിൽ നിന്ന് നീക്കിയതിന് പിന്നാലെ ട്വീറ്റുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യത്തിന്‍റെ ശബ്ദം ആർക്കും മായ്ച്ച് കളയാനാവില്ലെന്ന് രാഹുൽ പറഞ്ഞു.

"പ്രധാനമന്ത്രി, നിങ്ങൾക്ക് ജനാധിപത്യത്തിന്‍റെ ശബ്ദം ഇല്ലാതാക്കാൻ കഴിയില്ല. ഇന്ത്യയിലെ ജനങ്ങൾ നിങ്ങളോട് ചില ചോദ്യങ്ങൾ ചോദിക്കുന്നു. ഇതിന് മറുപടി വേണം'- രാഹുൽ ട്വിറ്ററിൽ കുറിച്ചു. രാഹുൽ ലോക്സഭയിൽ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോയും നൽകിയിട്ടുണ്ട്.
More in Latest News :