കൊച്ചി: മരടില്‍ രണ്ട് കണ്ടെയ്നറുകള്‍ നിറയെ പഴകിയ മീന്‍ കണ്ടെത്തിയ സംഭവത്തില്‍ വാഹനങ്ങളുടെ ഉടമയെ കണ്ടെത്തി. വിജയവാഡ സ്വദേശി ലക്ഷ്മി പ്രസാദിന്റേതാണ് വാഹനങ്ങള്‍.
കണ്ടെയ്നറുകള്‍ വാടകയ്ക്ക് നല്‍കിയതാണെന്നും മീന്‍ ഇടപാടുമായി തനിക്ക് ബന്ധമില്ലെന്നും ഇയാള്‍ നഗരസഭയെ അറിയിച്ചു. ഇയാളോട് നേരിട്ട് ഹാജരാകണമെന്ന് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ചയാണ് രണ്ട് കണ്ടെയ്നറുകളിലായി 6000 കിലോ പഴകിയ മീന്‍ പിടികൂടിയത്. മരട് നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ്
പുഴുവരിക്കുന്ന നിലയിലുള്ള മീന്‍ പിടികൂടിയത്.