+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളത്തിലെ വിദ്യാര്‍ഥികള്‍ വിദേശത്ത് പോകുന്നത് പഠിക്കും: മന്ത്രി ബിന്ദു

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തുപോകുന്നതിനെക്കുറിച്ച് പഠിക്കാൻ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി ആര്‍. ബിന്ദു നിയമസഭയെ അ
കേരളത്തിലെ വിദ്യാര്‍ഥികള്‍ വിദേശത്ത് പോകുന്നത് പഠിക്കും: മന്ത്രി ബിന്ദു
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തുപോകുന്നതിനെക്കുറിച്ച് പഠിക്കാൻ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി ആര്‍. ബിന്ദു നിയമസഭയെ അറിയിച്ചു.

വിദേശപഠനത്തെ അനുകൂലിച്ചും എതിര്‍ത്തും വിവിധതലങ്ങളില്‍ സംവാദം സജീവമായതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

മലയാളിവിദ്യാർഥികൾക്ക് വിദേശത്ത് ലഭിക്കുന്ന സൗകര്യങ്ങൾ ഇവിടെയൊരുക്കി കേരളത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബായി മാറ്റുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പഠനത്തെ തൊഴിലുമായി ബന്ധിപ്പിക്കുംവിധം പാഠ്യപദ്ധതി ഉടൻ പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
More in Latest News :