കണ്ണൂർ: ആറളം മേഖലയിൽ മാവോയിസ്റ്റ് സംഘമെത്തിയതായി പ്രദേശവാസികൾ അറിയിച്ചു. വിയറ്റ്നാം കുറിച്ചി കോളനിയിലാണ് ആയുധമേന്തിയ സംഘം എത്തിയത്.
തിങ്കളാഴ്ച രാത്രിയാണ് അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്ന സംഘം ഭക്ഷണവും അവശ്യവസ്തുക്കളും ശേഖരിക്കാൻ കോളനിയിലെത്തിയത്. രാത്രി ഒമ്പതോടെ മടങ്ങിയ സംഘം, റേഷൻ പൊതുവിതരണ സമ്പദ്രായത്തെപ്പറ്റിയുള്ള അഭിപ്രായമടക്കം ജനങ്ങളോട് ചോദിച്ചിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.