+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രി​ശീ​ല​ക​നെ​തി​രെ പീ​ഡ​ന​പ​രാ​തി​യു​മാ​യി ദേ​ശീ​യ ക​ബ​ഡി താ​രം; പോ​ലീ​സ് കേ​സെ​ടു​ത്തു

ന്യൂ​ഡ​ല്‍​ഹി: പ​രി​ശീ​ല​ക​നെ​തി​രെ പീ​ഡ​ന​പ​രാ​തി​യു​മാ​യി ദേ​ശീ​യ വ​നി​താ ക​ബ​ഡി താ​രം. ബാ​ബാ ഹ​രി​ദാ​സ് ന​ഗ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് 27കാ​രി​യാ​യ യു​വ​തി പ​രാ​തി ന​ല്‍​കി​യ​ത്. 2015ല്‍
പ​രി​ശീ​ല​ക​നെ​തി​രെ പീ​ഡ​ന​പ​രാ​തി​യു​മാ​യി ദേ​ശീ​യ ക​ബ​ഡി താ​രം; പോ​ലീ​സ് കേ​സെ​ടു​ത്തു
ന്യൂ​ഡ​ല്‍​ഹി: പ​രി​ശീ​ല​ക​നെ​തി​രെ പീ​ഡ​ന​പ​രാ​തി​യു​മാ​യി ദേ​ശീ​യ വ​നി​താ ക​ബ​ഡി താ​രം. ബാ​ബാ ഹ​രി​ദാ​സ് ന​ഗ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് 27കാ​രി​യാ​യ യു​വ​തി പ​രാ​തി ന​ല്‍​കി​യ​ത്.

2015ല്‍ ​പ​രി​ശീ​ല​ക​ന്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. പീ​ഡ​ന​ശേ​ഷം ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഇ​യാ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ത​നി​ക്ക് ല​ഭി​ച്ച ഒ​രു സ​മ്മാ​ന​തു​ക​യു​ടെ പ​കു​തി ന​ല്‍​ക​ണ​മെ​ന്ന് ഇ​യാ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഭീ​ഷ​ണി​ക്ക് വ​ഴ​ങ്ങി നാ​ല്‍​പ​ത്തി മൂ​ന്ന​ര ല​ക്ഷം ഇ​യാ​ള്‍​ക്ക് ന​ല്‍​കേ​ണ്ടി വ​ന്നെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു

റെ​യി​ല്‍​വേ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​കൂ​ടി​യാ​യ ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​ള്ള താ​ര​മാ​ണ് പ​രാ​തി ഉ​ന്ന​യി​ച്ച​ത്. ഇ​പ്പോ​ള്‍ വി​വാ​ഹി​ത​യാ​യ ത​ന്നെ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ള്‍ നി​ര​ന്ത​രം ഫോ​ണി​ല്‍ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. ഇ​താ​ണ് പ​രാ​തി ന​ല്‍​കാ​ന്‍ പ്രേ​രി​പ്പി​ച്ച​തെ​ന്നും യു​വ​തി പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :