+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.കെ. ഫിറോസിന് ജാമ്യം

തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം നൽകിയത്. കഴിഞ്ഞ മാസം യൂത്ത് ലീഗ്
പി.കെ. ഫിറോസിന് ജാമ്യം
തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം നൽകിയത്.

കഴിഞ്ഞ മാസം യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. ഫിറോസിനൊപ്പം അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

കേസിലെ ഒന്നാം പ്രതിയാണ് പി.കെ. ഫിറോസ്.
More in Latest News :