+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.ശ്വാസകോശ സംബന്ധമായ അണുബാധയാണ് അദ്ദേഹത്തിന
ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
തിരുവനന്തപുരം: നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.

ശ്വാസകോശ സംബന്ധമായ അണുബാധയാണ് അദ്ദേഹത്തിനുള്ളത്. ആന്‍റിബയോട്ടിക്ക് സ്റ്റാർട്ട് ചെയ്തതായും ശ്വാസംമുട്ട് കുറഞ്ഞതായും ഉമ്മൻ ചാണ്ടിയെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞു.

ന്യൂമോണിയ ഭേദമായ ശേഷം മാത്രമായിരിക്കും തുടർചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് ഉമ്മൻ ചാണ്ടിയെ കൊണ്ടുപോകുക.

അതേസമയം, നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. മെഡിക്കല്‍ ബോര്‍ഡിന്‍റെ മേല്‍നോട്ടത്തില്‍ തുടര്‍ ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി ഡോക്ടര്‍മാരോട് നിര്‍ദേശിച്ചു.

തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയുടെ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ആരോഗ്യമന്ത്രി നേരിട്ട് ആശുപത്രിയിലെത്തിയത്.

ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളുമായും വീണാ ജോര്‍ജ് സംസാരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
More in Latest News :