+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ല​ത്തി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കാ​ന്‍ പൊ​തു​സ​മൂ​ഹ​ത്തെ പ​ഠി​പ്പി​ക്ക​ണം: മ​ന്ത്രി റോ​ഷി

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​ക്ക​രം കൂ​ട്ടാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് ന​ല്‍​കി​യ​ത് ന​ന്നാ​യെ​ന്ന് ജ​ല​വി​ഭ​വ​വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്
ജ​ല​ത്തി​ന്‍റെ  ഉ​പ​യോ​ഗം കു​റ​യ്ക്കാ​ന്‍ പൊ​തു​സ​മൂ​ഹ​ത്തെ പ​ഠി​പ്പി​ക്ക​ണം: മ​ന്ത്രി റോ​ഷി
തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​ക്ക​രം കൂ​ട്ടാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് ന​ല്‍​കി​യ​ത് ന​ന്നാ​യെ​ന്ന് ജ​ല​വി​ഭ​വ​വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍. ജ​ല അ​തോ​റി​റ്റി ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

വെ​ള്ള​ക്ക​രം കൂ​ട്ടാ​നു​ള്ള തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ച് സ​ഭ നി​ര്‍​ത്തി​വ​ച്ച് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന എം.​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ ന​ല്‍​കി​യ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വാ​ട്ട​ര്‍ അ​തോ​റി​റ്റി 4912.42 കോ​ടി രൂ​പ സ​ഞ്ചി​ത ന​ഷ്ട​ടം നേ​രി​ടു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

1263 കോ​ടി കെ​എ​സ്ഇ​ബി​ക്ക് മാ​ത്രം ന​ല്‍​കാ​ന്‍ ഉ​ണ്ട്. ഒ​രു ലി​റ്റ​ര്‍ വെ​ള്ള​ത്തി​ന് ഒ​രു പൈ​സ മാ​ത്ര​മാ​ണ് കൂ​ട്ടി​യ​ത്. 50000 ലി​റ്റ​ര്‍ വെ​ള്ളം ഉ​പ​യോ​ഗി​ച്ചാ​ല്‍ അ​ത​നു​സ​രി​ച്ച് വെ​ള്ള​ക്ക​രം വ​ര്‍​ധി​ക്കും. ഒ​രു ല​ക്ഷം ലി​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ അ​തി​ന് ആ​നു​പാ​തി​ക​മാ​യി തു​ക വീ​ണ്ടും കൂ​ടും.

ജ​ല​ത്തി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കാ​ന്‍ പൊ​തു​സ​മൂ​ഹ​ത്തെ പ​ഠി​പ്പി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത് അ​ത്ര ഭീ​ക​ര​മാ​യ വ​ര്‍​ധ​ന​വാ​ണോ എ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.

ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ അ​ട​ക്കം എ​ല്ലാ​ത്തി​നും വി​ല കൂ​ടി. പ്ര​തി​പ​ക്ഷം ഇ​തി​നോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു.
More in Latest News :