+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചീ​ട്ടു​ക​ളി സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം; വ​ട​ക​രയിൽ പോലീ​സു​കാ​ര​ന് കു​ത്തേ​റ്റു

കോ​ഴി​ക്കോ​ട്: ചീ​ട്ടു​ക​ളി സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ പോ​ലീ​സു​കാ​ര​ന് കു​ത്തേ​റ്റു. വ​ട​ക​ര​യ്ക്ക് സ​മീ​പം ഏ​റാ​മ​ല​യി​ലാ​ണ് സം​ഭ​വം. എ​ആ​ര്‍ കാ​മ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ഖി​ലേ​ഷി​നാ​ണ് കു
ചീ​ട്ടു​ക​ളി സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം; വ​ട​ക​രയിൽ പോലീ​സു​കാ​ര​ന് കു​ത്തേ​റ്റു
കോ​ഴി​ക്കോ​ട്: ചീ​ട്ടു​ക​ളി സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ പോ​ലീ​സു​കാ​ര​ന് കു​ത്തേ​റ്റു. വ​ട​ക​ര​യ്ക്ക് സ​മീ​പം ഏ​റാ​മ​ല​യി​ലാ​ണ് സം​ഭ​വം. എ​ആ​ര്‍ കാ​മ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ഖി​ലേ​ഷി​നാ​ണ് കു​ത്തേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കി​ട്ട് ഏ​റാ​മ​ല​യി​ലെ ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഉ​ത്സ​വ​പ​റ​മ്പി​ലെ ചീ​ട്ടു​ക​ളി സം​ഘ​ത്തെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് അ​ഖി​ലേ​ഷി​ന് ക​ത്തി​കൊ​ണ്ട് കു​ത്തേ​റ്റ​ത്.

തു​ട​യ്ക്ക് പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

അ​ക്ര​മി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​യാ​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി ചോ​മ്പാ​ല പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :