ഇസ്ലാമബാദ്: രാജ്യത്തെ വിക്കിപീഡിയ നിരോധനം പിന്‍വലിച്ച് പാക്കിസ്ഥാന്. മതനിന്ദാപരമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരാഴ്ച മുമ്പാണ് വിക്കിപീഡിയയ്ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയത്.
ഏത് പരാമര്‍ശങ്ങളാണ് പിന്‍വലിക്കേണ്ടതെന്ന് അറിയിക്കാത്തതിനാല്‍ ഇത് സംബന്ധിച്ച് വിക്കിപീഡിയയ്ക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നു. പിന്നീട് സര്‍ക്കാരും വിക്കിപീഡിയ അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ചില പരാമര്‍ശങ്ങള്‍ നീക്കിയതായാണ് വിവരം.
എന്നാല്‍ ഏത് പരാമര്‍ശമാണ് സര്‍ക്കാരിന് അലോസരമുണ്ടാക്കിയതെന്ന കാര്യം പുറത്ത് വിട്ടിട്ടില്ല. നിരോധനമേര്‍പ്പെടുത്തിയ സാഹചര്യത്തെ ഏറെ ഗൗരവത്തോടെയാണ് അധികൃതര്‍ നോക്കിക്കണ്ടതെന്ന് വിലക്ക് പിന്‍വലിച്ചുകൊണ്ടുള്ള പാക്കിസ്ഥാന് സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.