+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​മ്മ​ൻ ചാ​ണ്ടി​യെ വി​ളി​ച്ച് ആ​രോ​ഗ്യ​വി​വ​രം അ​ന്വേ​ഷി​ച്ച് മു​ഖ്യ​മ​ന്ത്രി; ന​ന്ദി പ​റ​ഞ്ഞ് ചാ​ണ്ടി ഉ​മ്മ​ൻ

തി​രു​വ​ന​ന്ത​പു​രം: ന്യു​മോ​ണി​യ​യെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ വി​ളി​ച്ച് ആ​രോ​ഗ്യ​വി​വ​രം അ​ന്വേ​ഷി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഉ​മ്
ഉ​മ്മ​ൻ ചാ​ണ്ടി​യെ വി​ളി​ച്ച് ആ​രോ​ഗ്യ​വി​വ​രം അ​ന്വേ​ഷി​ച്ച് മു​ഖ്യ​മ​ന്ത്രി; ന​ന്ദി പ​റ​ഞ്ഞ് ചാ​ണ്ടി ഉ​മ്മ​ൻ
തി​രു​വ​ന​ന്ത​പു​രം: ന്യു​മോ​ണി​യ​യെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ വി​ളി​ച്ച് ആ​രോ​ഗ്യ​വി​വ​രം അ​ന്വേ​ഷി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ കു​ടും​ബ​ത്തെ​യാ​ണ് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച് ആ​രോ​ഗ്യ​വി​വ​രം അ​ന്വേ​ഷി​ച്ച​ത്.

നെ​യ്യാ​റ്റി​ന്‍​ക​ര നിം​സ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യെ കാ​ണാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി​യെ അ​യ​ക്കാ​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കു​ടും​ബ​ത്തെ അ​റി​യി​ച്ചു.

ഇ​തി​നു​പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ന​ന്ദി അ​റി​യി​ച്ച് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ൻ രം​ഗ​ത്തു​വ​ന്നു. പി​താ​വി​ന്‍റെ സു​ഖ വി​വ​രം വി​ളി​ച്ച് അ​ന്വേ​ഷി​ച്ച മു​ഖ്യ​മ​ന്ത്രി​ക്ക് ന​ന്ദി​യെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ചൊ​വ്വാ​ഴ്ച ആ​രോ​ഗ്യ​മ​ന്ത്രി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ക്കാ​മെ​ന്ന് അ​റി​യി​ച്ച​താ​യും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.
More in Latest News :