തൃശൂര്‍: ആംബുലന്‍സില്‍ വച്ച് യുവതി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തില്‍ മെഡിക്കല്‍ കോളജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് പ്രിൻസിപ്പലിന്റെ റിപ്പോര്‍ട്ട്. യുവതി പറഞ്ഞയുടൻ തന്നെ പോലീസിൽ പരാതി നൽകിയെന്നും പ്രിൻസിപ്പൽ ആരോഗ്യമന്ത്രിക്ക് നൽകിയ റിപ്പോര്‍ട്ടിൽ അറിയിച്ചു.
വീഴ്ചയുണ്ടായത് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി അധികൃതര്‍ക്കാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. താലൂക്ക് ആശുപത്രിയില്‍ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്ന 108 ആംബുലന്‍സിൽ വച്ചാണ് യുവതി ആദ്യം ലൈംഗികാതിക്രമത്തിന് ഇരയായത്.
കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ താത്കാലിക ജീവനക്കാരനായ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം സ്വദേശി ദയാലാലാണ് യുവതിയെ പീഡിപ്പിച്ചത്. വനിതാ ജീവനക്കാര്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്നില്ല.
നേരിട്ട ദുരനുഭവം മെഡിക്കല്‍ കോളജിലെത്തിയ ശേഷം യുവതി വെളിപ്പെടുത്തുകയായിരുന്നു.