+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"കുറച്ചു മര്യാദ കാണിക്കണം': ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് എ.കെ. ആന്‍റണി

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെ തിരുവനന്തപുരത്തെ "പുതുപ്പള്ളി' വീട്ടിലെത്തി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. ഉമ്മൻ ചാണ്ടിയുമായ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെ തിരുവനന്തപുരത്തെ "പുതുപ്പള്ളി' വീട്ടിലെത്തി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി.

ഉമ്മൻ ചാണ്ടിയുമായുള്ള സാധാരണ കൂടിക്കാഴ്ച മാത്രമാണിതെന്നും രാഷ്ട്രീയ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതെന്നും ആന്‍റണി പറഞ്ഞു.

എന്നാൽ ഉമ്മൻ ചാണ്ടിയുടെ ചികിത്സയെ കുറിച്ചുള്ള വിവാദങ്ങളോട് പ്രതികരിക്കാൻ ആന്‍റണി തയാറായില്ല. ഇടയ്ക്കിടെയുള്ള സൗഹൃദസന്ദർശനം മാത്രമാണിത്. മറ്റുവിഷയങ്ങളൊന്നും സംസാരിച്ചില്ല.

നിങ്ങൾ മാധ്യമങ്ങൾ ദയവ് ചെയ്ത് കുറച്ച് മര്യാദ കാണിക്കണമെന്നും ആന്‍റണി പറഞ്ഞു. യുഡിഎഫ് കൺവീനർ എം.എം. ഹസനും ആന്‍റണിക്കൊപ്പമുണ്ടായിരുന്നു.
More in Latest News :