+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുട്ടിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം: അമ്മ അറസ്റ്റിൽ

ഇ​ടു​ക്കി: കു​മ​ളി അ​ട്ട​പ്പ​ള്ള​ത്ത് ഏ​ഴ് വ​യ​സു​കാ​ര​നെ ച​ട്ടു​കം പ​ഴു​പ്പി​ച്ച് പൊ​ള്ളി​ച്ച കേ​സി​ൽ അ​മ്മ അ​റ​സ്റ്റി​ൽ. ജ്യൂ​വ​നൈ​ൽ ജ​സ്റ്റി​സ്‌ ആ​ക്‌​ട് പ്ര​കാ​ര​മാ​ണ് കു​മ​ളി പോ​ലീ​സ് കേ​സ് എ​ടു
കുട്ടിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം: അമ്മ അറസ്റ്റിൽ
ഇ​ടു​ക്കി: കു​മ​ളി അ​ട്ട​പ്പ​ള്ള​ത്ത് ഏ​ഴ് വ​യ​സു​കാ​ര​നെ ച​ട്ടു​കം പ​ഴു​പ്പി​ച്ച് പൊ​ള്ളി​ച്ച കേ​സി​ൽ അ​മ്മ അ​റ​സ്റ്റി​ൽ. ജ്യൂ​വ​നൈ​ൽ ജ​സ്റ്റി​സ്‌ ആ​ക്‌​ട് പ്ര​കാ​ര​മാ​ണ് കു​മ​ളി പോ​ലീ​സ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​ട്ട​പ്പ​ള​ളം ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന കു​ട്ടി​യെ​യാ​ണ് അ​മ്മ ക​ഴി​ഞ്ഞ ദി​വ​സം പൊ​ള്ള​ൽ ഏ​ൽ​പ്പി​ച്ച​ത്. കു​ട്ടി​യു​ടെ ര​ണ്ട് കൈ​ക​ളി​ലും കാ​ലു​ക​ളി​ലും പൊ​ള്ള​ലേ​റ്റു.

അ​യ​ൽ​വാ​സി വാ​ർ​ഡ് മെ​മ്പ​റെ​യും അം​ഗ​ൻ​വാ​ടി ടീ​ച്ച​റെ​യും വി​വ​ര​മ​റി​യി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത് വ​ന്ന​ത്. ഇ​വ​രെ​ത്തി​യാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്.

കു​ട്ടി​യു​ടെ മൊ​ഴി ഞാ‌​യ​റാ​ഴ്ച പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​ശു​പ​ത്രി വി​ട്ട ശേ​ഷം കു​ട്ടി​യെ ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​ക്ക് മു​ൻ​പാ​കെ ഹാ​ജ​രാ​ക്കും.
More in Latest News :