+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ദാ​നി വി​ഷ​യം: ഡ​ൽ​ഹി​യി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്തം

ന്യൂ​ഡ​ൽ​ഹി: അ​ദാ​നി വി​ഷ​യ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യി. പോ​ലീ​സും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും​ ത​ള്ളു​മു​ണ്ടാ​യി. യൂ​ത്
അ​ദാ​നി വി​ഷ​യം: ഡ​ൽ​ഹി​യി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്തം
ന്യൂ​ഡ​ൽ​ഹി: അ​ദാ​നി വി​ഷ​യ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യി. പോ​ലീ​സും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും​ ത​ള്ളു​മു​ണ്ടാ​യി. യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ബി.വി.​ ശ്രീ​നി​വാ​സ് ഉൾപ്പെ‌ടെ നി​ര​വ​ധി നേ​താ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ‌​യ്ത് നീ​ക്കി.

ദേ​ശ​സാ​ൽ​ക്കൃ​ത ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ദാ​നി​ക്ക് കോ​ർ​പ്പ​റേ​റ്റ് കൊ​ള്ള​യ്ക്ക് വേ​ണ്ടി തു​റ​ന്നു കൊ​ടു​ത്തു എ​ന്ന് ആ​രോ​പി​ച്ചാ​ണ് പ്ര​തി​ഷേ​ധം. എ​സ്ബി​ഐ ഓ​ഫീ​സി​ന് മു​ന്നി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​ത്.

നേ​ര​ത്തെ, പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ഇ​ന്ന് അ​ദാ​നി വി​ഷ​യ​ത്തി​ൽ മു​ങ്ങി​യി​രു​ന്നു. ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ സ്പീ​ക്ക​ർ ഓം ​ബി​ർ​ള സ​ഭ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നെ കു​റി​ച്ച് സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ആ​വ​ശ്യം. ആ​ർ​ജെ​ഡി അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും കോ​ൺ​ഗ്ര​സി​നൊ​പ്പം പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്ക് ചേ​ർ​ന്നു.
More in Latest News :