+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​നീ​ഷ്യ​സ് ജൂ​നി​യ​റി​ന് നേ​രെ വീ​ണ്ടും വം​ശീ​യ അ​ധി​ക്ഷേ​പം

മാ​ഡ്രി​ഡ്: ബ്ര​സീ​ൽ സൂ​പ്പ​ർ താ​രം വി​നീ​ഷ്യ​സ് ജൂ​നി​യ​റി​ന് നേ​രെ ക​ളി​ക്ക​ള​ത്തി​ൽ വീണ്ടും വം​ശീ​യ അ​ധി​ക്ഷേ​പം. ഞാ​യ​റാ​ഴ്ച ന​ട​ന്ന റ​യ​ൽ മ​ഡ്രി​ഡ് മ​യോ​ർ​ക മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് താ​രം വം​ശീ
വി​നീ​ഷ്യ​സ് ജൂ​നി​യ​റി​ന് നേ​രെ വീ​ണ്ടും വം​ശീ​യ അ​ധി​ക്ഷേ​പം
മാ​ഡ്രി​ഡ്: ബ്ര​സീ​ൽ സൂ​പ്പ​ർ താ​രം വി​നീ​ഷ്യ​സ് ജൂ​നി​യ​റി​ന് നേ​രെ ക​ളി​ക്ക​ള​ത്തി​ൽ വീണ്ടും വം​ശീ​യ അ​ധി​ക്ഷേ​പം. ഞാ​യ​റാ​ഴ്ച ന​ട​ന്ന റ​യ​ൽ മ​ഡ്രി​ഡ് - മ​യോ​ർ​ക മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് താ​രം വം​ശീ​യ അ​ധി​ക്ഷേ​പ​ത്തി​ന് ഇ​ര​യാ​യ​ത്.

മ​യോ​ർ​ക ആ​രാ​ധ​ക​രാ​ണ് റ​യ​ൽ താ​രം വി​നീ​ഷ്യ​സി​നെ പ​രി​ഹ​സിക്കു​കയും വം​ശീ​യാ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്ത​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

താ​ര​ത്തി​നെ​തി​രെ നേ​ര​ത്തെ​യും വം​ശീ​യ അ​ധി​ക്ഷേ​പം ന​ട​ന്നി​രുന്നു. 2021 ന​വം​ബ​റി​ൽ ബാ​ഴ്‌​സ​ലോ​ണ​യ്‌​ക്കെ​തി​രാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ലും, 2022 സെ​പ്റ്റം​ബ​റി​ൽ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ​തി​രെ​യും ഡി​സം​ബ​റി​ൽ വ​ല്ല​ഡോ​യി​ലും വി​നീ​ഷ്യ​സ് അ​ധി​ക്ഷേ​പ​ത്തി​ന് ഇ​ര​യാ​യി​രു​ന്നു.
More in Latest News :