+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​രി​ച്ച​വ​രെ കു​റി​ച്ച് ന​ല്ല​ത് പ​റ​യ​ണ​മെ​ന്നാ​ണ് എ​ന്‍റെ രാ​ജ്യം എന്നെ പ​ഠി​പ്പി​ച്ച​ത്; ട്വീ​റ്റ് വി​വാ​ദ​ത്തി​ൽ ത​രൂ​ർ

ന്യൂ​ഡ​ൽ​ഹി: അ​ന്ത​രി​ച്ച പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് പ​ർ​വേ​സ് മു​ഷ​റ​ഫി​നെ അ​നു​സ്മ​രി​ച്ചു​ള്ള ത​ന്‍റെ ട്വീ​റ്റ് വി​വാ​ദ​മാ​യ​തോ​ടെ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ.
മ​രി​ച്ച​വ​രെ കു​റി​ച്ച് ന​ല്ല​ത് പ​റ​യ​ണ​മെ​ന്നാ​ണ് എ​ന്‍റെ രാ​ജ്യം എന്നെ പ​ഠി​പ്പി​ച്ച​ത്; ട്വീ​റ്റ് വി​വാ​ദ​ത്തി​ൽ ത​രൂ​ർ
ന്യൂ​ഡ​ൽ​ഹി: അ​ന്ത​രി​ച്ച പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് പ​ർ​വേ​സ് മു​ഷ​റ​ഫി​നെ അ​നു​സ്മ​രി​ച്ചു​ള്ള ത​ന്‍റെ ട്വീ​റ്റ് വി​വാ​ദ​മാ​യ​തോ​ടെ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ. മ​രി​ച്ച​വ​രെ കു​റി​ച്ച് ന​ല്ല​ത് പ​റ​യ​ണ​മെ​ന്നാ​ണ് തന്‍റെ രാ​ജ്യം തന്നെ പ​ഠി​പ്പി​ച്ച​തെ​ന്ന് ത​രൂ​ർ ട്വീ​റ്റി​ൽ കു​റി​ച്ചു.

ത​ന്നെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ ത​ന്നെ 2003-ൽ ​പാ​ക്കി​സ്ഥാ​നു​മാ​യി വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച ന​ട​ത്തി​യെന്നും വാ​ജ്‌​പേ​യി​യും മു​ഷ​റ​ഫും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ഒ​പ്പു​വ​ച്ച​ത് ബിജെപി നേതാക്കൾ മ​റ​ന്നോ​യെ​ന്നും ത​രൂ​ർ ചോ​ദി​ച്ചു.

ഒ​രു കാ​ല​ത്ത് ഇ​ന്ത്യ​യു​ടെ ശ​ത്രു​വാ​യി​രു​ന്നെ​ങ്കി​ലും 2002-2007 കാ​ല​ഘ​ട്ട​ത്തി​ൽ മു​ഷ​റ​ഫ് സ​മാ​ധാ​ന​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​ളാ​യി​രു​ന്നു എ​ന്നാ​യി​രു​ന്നു ത​രൂ​രി​ന്‍റെ ട്വീ​റ്റ്.

ബി​ജെ​പി ദേ​ശീ​യ നേ​താ​വ് ഷെ​ഹ്‌​സാ​ദ് പൂ​നാ​വാ​ല അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ ട്വീ​റ്റി​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്നു.
More in Latest News :