+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തു​ർ​ക്കിയും സിറിയയും കു​ലു​ങ്ങി: നിലംപൊത്തി കെട്ടിടങ്ങൾ; മരണം 150 കടന്നു

ഇ​സ്താം​ബു​ള്‍: തു​ര്‍​ക്കി​യി​ലും സിറിയയിലുമുണ്ടായ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ൽ ഇരുരാജ്യങ്ങളിലുമായി 150ലധികം പേർ മരിച്ചു. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 7.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​
തു​ർ​ക്കിയും സിറിയയും കു​ലു​ങ്ങി: നിലംപൊത്തി കെട്ടിടങ്ങൾ; മരണം 150 കടന്നു
ഇ​സ്താം​ബു​ള്‍: തു​ര്‍​ക്കി​യി​ലും സിറിയയിലുമുണ്ടായ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ൽ ഇരുരാജ്യങ്ങളിലുമായി 150ലധികം പേർ മരിച്ചു. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 7.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 4.17ന് ​തെ​ക്കു​കി​ഴ​ക്ക​ന്‍ തു​ര്‍​ക്കി​യി​ലെ ഗാ​സി​യാ​ന്‍​ടെ​പ്പി​ന് സ​മീ​പ​മാ​ണ് ഭൂ​ക​മ്പ​മു​ണ്ടാ​യ​ത്. അ​ന​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ന്ന് നി​ര​വ​ധി​പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.

ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ജീ​വ​മാ​യ ഭൂ​ക​മ്പ മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് തു​ര്‍​ക്കി. ല​ബ​ന​ന്‍, സൈ​പ്ര​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ഇവിടങ്ങളിലും കനത്തനാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ടുകൾ.

More in Latest News :