+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ യു​വ​തി​ക്ക് നേ​രെ പീ​ഡ​ന​ശ്ര​മം; ആ​രോ​ഗ്യ​മ​ന്ത്രി റി​പ്പോ​ര്‍​ട്ട് തേ​ടി

തൃ​ശൂ​ര്‍: ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ യു​വ​തി​ക്ക് നേ​രെ പീ​ഡ​ന​ശ്ര​മ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് റി​പ്പോ​ര്‍​ട്ട് തേ​ടി. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ
ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ യു​വ​തി​ക്ക് നേ​രെ പീ​ഡ​ന​ശ്ര​മം; ആ​രോ​ഗ്യ​മ​ന്ത്രി റി​പ്പോ​ര്‍​ട്ട് തേ​ടി
തൃ​ശൂ​ര്‍: ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ യു​വ​തി​ക്ക് നേ​രെ പീ​ഡ​ന​ശ്ര​മ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് റി​പ്പോ​ര്‍​ട്ട് തേ​ടി. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ടി​നോ​ട് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച കൈ​പ്പ​മം​ഗ​ലം സ്വ​ദേ​ശി​നി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.​യു​വ​തി​യെ ആം​ബു​ല​ന്‍​സി​ല്‍ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊണ്ടുപോകു​ന്ന​തി​നി​ടെ കൊ​ടു​ങ്ങ​ല്ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഇ​ല​ക്ട്രി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ലെ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന്‍ ശ്രീ​നാ​രാ​യ​ണ​പു​രം സ്വ​ദേ​ശി ദ​യാ​ലാ​ണ് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​ത്യാ​സ​ന്ന നി​ല​യി​ല്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​യെ വി​ദ​ഗ്ദ ചി​കി​ത്സ​ക്കാ​യാ​ണ് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. ഇ​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.
More in Latest News :