+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​കു​തി​വ​ര്‍​ധ​ന; നി​യ​മ​സ​ഭ​യി​ല്‍ പ്ല​ക്കാ​ര്‍​ഡു​ക​ളു​യ​ര്‍​ത്തി പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: നി​കു​തി​വ​ര്‍​ധ​ന​യ്‌​ക്കെ​തി​രെ നി​യ​മ​സ​ഭ​യി​ല്‍ പ്ല​ക്കാ​ര്‍​ഡു​ക​ളു​യ​ര്‍​ത്തി പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ച്ചു. ചോ​ദ്യോ​ത്ത​ര വേ​ള ആ​രം​ഭി​ച്ച​പ്പോ​ള്‍ മു​ത​ല്‍ പ്ര​തി​പ​ക്ഷ
നി​കു​തി​വ​ര്‍​ധ​ന; നി​യ​മ​സ​ഭ​യി​ല്‍ പ്ല​ക്കാ​ര്‍​ഡു​ക​ളു​യ​ര്‍​ത്തി പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം
തി​രു​വ​ന​ന്ത​പു​രം: നി​കു​തി​വ​ര്‍​ധ​ന​യ്‌​ക്കെ​തി​രെ നി​യ​മ​സ​ഭ​യി​ല്‍ പ്ല​ക്കാ​ര്‍​ഡു​ക​ളു​യ​ര്‍​ത്തി പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ച്ചു. ചോ​ദ്യോ​ത്ത​ര വേ​ള ആ​രം​ഭി​ച്ച​പ്പോ​ള്‍ മു​ത​ല്‍ പ്ര​തി​പ​ക്ഷം ബ​ഹ​ളം തു​ട​ങ്ങി.

നി​കു​തി​ക്കൊ​ള്ള, പി​ടി​ച്ചു​പ​റി, പോ​ക്ക​റ്റ​ടി, ബ​ജ​റ്റ് തീ​വെ​ട്ടി​ക്കൊ​ള്ള, ജ​ന​ത്തെ പി​ഴി​ഞ്ഞൂ​റ്റി പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ തു​ട​ങ്ങി​യ പ്ല​ക്കാ​ര്‍​ഡു​ക​ളു​യ​ര്‍​ത്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. നി​യ​മ​സ​ഭ​യി​ല്‍ പ്ല​ക്കാ​ര്‍​ഡു​യ​ര്‍​ത്തു​ന്ന​ത് അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍ അ​റി​യി​ച്ചു.

ചോ​ദ്യോ​ത്ത​ര വേ​ള തു​ട​ങ്ങി​യ​പ്പോ​ള്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി​യ പ്ര​തി​പ​ക്ഷം പി​ന്നീ​ട് സ​ഭാ ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. ബ​ജ​റ്റ് ച​ര്‍​ച്ച തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ സ​മ​രം നി​യ​മ​സ​ഭ​യി​ല്‍ പ്ര​ഖ്യാ​പി​ക്കും.

ഇ​ന്ധ​ന സെ​സ് പൂ​ര്‍​ണ​മാ​യി പി​ന്‍​വ​ലി​ക്കു​ന്ന​ത് വ​രെ സ​മ​രം തു​ട​രാ​നാ​ണ് യു​ഡി​എ​ഫ് തീ​രു​മാ​നം. നി​യ​മ​സ​ഭ​യി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കാ​ന്‍ യു​ഡി​എ​ഫി​ന്‍റെ പാ​ര്‍​ല​മെന്‍ററി പാ​ര്‍​ട്ടി യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. സ​ഭാ ക​​വാട​ത്തി​ല്‍ എം​എ​ല്‍​എ​മാ​രു​ടെ സ​ത്യാ​ഗ്ര​ഹ സ​മ​രം ന​ട​ത്തു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.
More in Latest News :