+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ക്കി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം; ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കേ​സ്

ല​ക്നോ: ഉ​ത്ത​ർ പ്ര​ദേ​ശി​ലെ സ​ഹ്‌​ര​ൺ​പൂ​രി​ൽ പാ​ക്കി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മി​ർ​സാ​പ്പൂ​രി​ലെ ഗ്ലോ​ക്ക​
പാ​ക്കി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം; ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കേ​സ്
ല​ക്നോ: ഉ​ത്ത​ർ പ്ര​ദേ​ശി​ലെ സ​ഹ്‌​ര​ൺ​പൂ​രി​ൽ പാ​ക്കി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മി​ർ​സാ​പ്പൂ​രി​ലെ ഗ്ലോ​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളാ​യ സോ​ബ​ൻ(18), ശോ​ഭ​ൻ(19) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

മേ​ഖ​ല​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബ​സി​നു​ള്ളി​ൽ വ​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പാ​ക്കി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​ത്. ഇ​വ​ർ​ക്കൊ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന പ​ന്ത്ര​ണ്ടോ​ളം വി​ദ്യാ​ർ​ഥി​ക​ളും മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഐ​പി​സി 153 ബി, 505(2) ​എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​തെ​ന്നും സം​ഭ​വ​ത്തി​ൽ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
More in Latest News :