ന്യൂഡൽഹി: ചൈനീസ് ബന്ധമുള്ള കൂടുതൽ ആപ്പുകൾക്കെതിരെ കേന്ദ്ര നടപടി. 138 വാതുവെപ്പ് ആപ്പുകളും 94 വായ്പ ആപ്പുകളും നിരോധിച്ചു. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് നടപടിയെടുത്തത്.
ഈ ആപ്പുകൾ ബ്ലോക്ക് ചെയ്യാനുള്ള നടപടികൾ ഇൻഫർമേഷൻ മന്ത്രാലയം ആരംഭിച്ചു. രാജ്യ സരക്ഷയ്ക്കെതിരായ എതിരായ കാര്യങ്ങൾ ഈ ആപ്പുകളിൽ അടങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്രം ആരോപിക്കുന്നത്.
ചൈന പോലുള്ള വിദേശ രാജ്യങ്ങളിലെ സെർവറുകളിലേക്ക് ഈ ആപ്പുകൾ ഇന്ത്യക്കാരുടെ സെൻസിറ്റീവ് ഡാറ്റ കൈമാറുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആപ്പുകളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ആറു മാസങ്ങൾക്ക് മുൻപ് 288 ചൈനീസ് വായ്പ ആപ്പുകൾ നിരോധിച്ചിരുന്നു.