മുംബൈ: തെരഞ്ഞെടുപ്പിൽ തനിക്കെതിരേ മത്സരിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ വിഭാഗം നേതാവ് ആദിത്യ താക്കറെ. മുംബൈയിലെ വോർലി നിയമസഭാ സീറ്റിൽ തനിക്കെതിരേ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഏക്നാഥ് ഷിൻഡെയ്ക്ക് ധൈര്യമുണ്ടോയെന്നാണ് ആദിത്യ താക്കറെ ചോദിച്ചത്.
"ഞാൻ ഭരണഘടനാ വിരുദ്ധനായ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു, വോർലിയിലെ എംഎൽഎ സ്ഥാനം ഞാൻ രാജിവയ്ക്കാം. നിങ്ങൾ വോർലി മണ്ഡലത്തിൽ എനിക്കെതിരെ മത്സരിക്കു. വോർലിയിൽ നിന്ന് നിങ്ങൾ വിജയിക്കുന്നത് എങ്ങനെയാണന്ന് ഞാൻ കാണട്ടെ'- പാർട്ടി പരിപാടിയിൽ സംസാരിക്കവെ ആദിത്യ താക്കറെ പറഞ്ഞു.
ശിവസേനയിൽ നിന്ന് ഉദ്ധവ് താക്കറെയുടെ വിമതരായി സർക്കാറുണ്ടാക്കിയ എല്ലാ എംഎൽഎമാരും എംപിമാരും രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ തയാറാണോയെന്നും ആദിത്യ താക്കറെ ചോദിച്ചു. 2022 ജൂണിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാരിനെ താഴെയിറക്കിയാണ് ഷിൻഡെ മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായത്.