പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ മെസി മികവിൽ പിഎസ്ജിക്ക് ജയം. ടൊളൂസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പിഎസ്ജി പരാജയപ്പെടുത്തി. ഒരു ഗോൾ വഴങ്ങിയ ശേഷമായിരുന്നു പാരീസ് സംഘത്തിന്റെ തിരിച്ചുവരവ്.
മത്സരത്തിന്റെ 20ാം മിനിറ്റില്‍ പിഎസ്ജിയെ ഞെട്ടിച്ച് ടൊളൂസ് ലീഡെടുത്തു. ഡച്ച് മധ്യനിരതാരം വാൻ ഡെൻ ബൂമൻ ബോക്സിനു പുറത്തുനിന്നും ലഭിച്ച ഫ്രീകിക്ക് പിഎസ്ജി വലയിൽ എത്തിക്കുകയായിരുന്നു. ആദ്യ പകുതി അവസാനക്കുന്നതിനു തൊട്ടുമുൻപ് അശ്റഫ് ഹക്കീമിയുടെ ലോംഗ് റേഞ്ചർ സമനില പിടിച്ചു.
രണ്ടാം പകുതിയിൽ 25 വാര അകലെനിന്നുള്ള മെസിയുടെ കിടിലൻ ഗോൾ ടൊളൂസിനെ തീർത്തുകളഞ്ഞു. സൂപ്പർ താരങ്ങളായ എംബാപ്പെയും നെയ്മറും ഇല്ലാതെയായിരുന്നു പിഎസ്ജി ഇറങ്ങിയത്. സെമിയുടെ ഈ സീസണിലെ പിഎസ്ജിയ്ക്കായുള്ള 10ാം ഗോളാണ്. ജയത്തോടെ പിഎസ്ജി ഒന്നാം സ്ഥാനത്ത് ലീഡ് എട്ട് പോയിന്റാക്കി ഉയര്‍ത്തി (54).