ന്യൂഡൽഹി: നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ 21 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയുമായി കോൺഗ്രസ്. ടി.തോമസ് കൻയോഗ്, റോസി തോംസൺ, വി.ലാഷു, എസ്.കെ. സംഗ്താം, എസ്. അമിന്റോ ചിഷി ഉൾപ്പെടെയുള്ളവർ ആദ്യപട്ടികയിൽ ഇടംപിടിച്ചു.
കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ (സിഇസി)യാണ് സ്ഥാനാർഥികളെ തെരഞ്ഞെടുത്തതെന്ന് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് അറിയിച്ചു.
നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുമായുള്ള സഖ്യത്തിലൂടെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി 20 സീറ്റുകളിൽ ജനവിധി തേടും. 40 സീറ്റുകളിൽ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് സ്ഥാനാർഥികൾ മത്സരിക്കും. ഈ മാസം 27 നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മാർച്ച് രണ്ടിന്.