+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​എ​സ്എ​ൽ: വ​മ്പ​ന്മാ​രു​ടെ പോ​രാ​ട്ടം സ​മ​നി​ല​യി​ൽ

മും​ബൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ വ​മ്പ​ന്മാ​രു​ടെ പോ​രാ​ട്ടം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്തു​ള്ള മും​ബൈ സി​റ്റി എ​ഫ്സി​യും ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യ
ഐ​എ​സ്എ​ൽ: വ​മ്പ​ന്മാ​രു​ടെ പോ​രാ​ട്ടം സ​മ​നി​ല​യി​ൽ
മും​ബൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ വ​മ്പ​ന്മാ​രു​ടെ പോ​രാ​ട്ടം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്തു​ള്ള മും​ബൈ സി​റ്റി എ​ഫ്സി​യും ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യും ഓ​രോ ഗോ​ൾ വീ​തം നേ​ടി​യാ​ണ് പി​രി​ഞ്ഞ​ത്.

23-ാം മി​നി​റ്റി​ൽ നി​ഖി​ൽ പൂ​ജാ​രി ന​ട​ത്തി​യ ഫൗ​ളി​ന് ല​ഭി​ച്ച പെ​ന​ൽ​റ്റി കൃ​ത്യ​മാ​യി വ​ല​യി​ലെ​ത്തി​ച്ച് ഹോ​ർ​ഹെ പെ​രേ​ര ഡി​യ​സ് ആ​തി​ഥേ​യ​ർ​ക്ക് ലീ​ഡ് ന​ൽ​കി. ഫൗ​ളു​ക​ൾ തു​ട​ർ​ക്ക​ഥ​യാ​യ മ​ത്സ​ര​ത്തി​ൽ ഡി​യ​സ്, പൂ​ജാ​രി എ​ന്നി​വ​ര​ട​ക്കം നാ​ല് താ​ര​ങ്ങ​ൾ​ക്ക് ഇ​ട​വേ​ള സ​മ​യ​ത്തി​ന് മു​ൻ​പ് ത​ന്നെ മ​ഞ്ഞ​ക്കാ​ർ​ഡു​ക​ൾ ല​ഭി​ച്ചു.

65-ാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ് യാ​സി​ർ ന​ൽ​കി​യ പാ​സി​ൽ നി​ന്ന് ഹി​തേ​ഷ് ശ​ർ​മ ഹൈ​ദ​രാ​ബാ​ദി​ന്‍റെ സ​മ​നി​ല ഗോ​ൾ ക​ണ്ടെ​ത്തി. തു​ട​ർ​ന്നും ഇ​രു ടീ​മു​ക​ൾ​ക്കും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും ഗോ​ൾ അ​ക​ന്നു​നി​ന്നു.

17 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 43 പോ​യി​ന്‍റു​മാ​യി മും​ബൈ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. 36 പോ​യി​ന്‍റു​ള്ള ഹൈ​ദ​രാ​ബാ​ദ് ലീ​ഗി​ലെ ര​ണ്ടാം സ്ഥാ​നം നി​ല​നി​ർ​ത്തി.
More in Latest News :