+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പരാതിക്കാരില്ലാത്ത കേസ്: ഹൈക്കോടതിയെ സമീപിച്ച് സൈബി ജോസ്

കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയ കേസില്‍ ഹൈക്കോടതിയെ സമീപിച്ച് അഡ്വ. സൈബി ജോസ് കിടങ്ങൂര്‍. തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സൈബി കോടതിയെ സമീപിച്ചത്.കേസില്‍ പ
പരാതിക്കാരില്ലാത്ത കേസ്: ഹൈക്കോടതിയെ സമീപിച്ച് സൈബി ജോസ്
കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയ കേസില്‍ ഹൈക്കോടതിയെ സമീപിച്ച് അഡ്വ. സൈബി ജോസ് കിടങ്ങൂര്‍. തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സൈബി കോടതിയെ സമീപിച്ചത്.

കേസില്‍ പരാതിക്കാരില്ലെന്നും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും സൈബി ജോസ് ഹര്‍ജിയില്‍ പറയുന്നു. അഴിമതി നിരോധന നിയമ വകുപ്പ് 7(എ), ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

ഹര്‍ജി തിങ്കളാഴ്ച ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ച് പരിഗണിക്കും.
More in Latest News :