+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ൽ നാ​സ​റി​ന് വേ​ണ്ടി ആ​ദ്യ ഗോ​ള​ടി​ച്ച് റൊ​ണാ​ൾ​ഡോ

റി​യാ​ദ്: സൗ​ദി ക്ല​ബ് അ​ൽ നാ​സ​ർ ജേ​ഴ്സി​യി​ൽ ആ​ദ്യ ഗോ​ള​ടി​ച്ച് സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. സൗ​ദി പ്രോ ​ലീ​ഗി​ലെ ത​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ അ​ൽ ഫ​ത്തേ​ഹി​ന് എ​തി​രെ​യാ​ണ് ത
അ​ൽ നാ​സ​റി​ന് വേ​ണ്ടി ആ​ദ്യ ഗോ​ള​ടി​ച്ച് റൊ​ണാ​ൾ​ഡോ
റി​യാ​ദ്: സൗ​ദി ക്ല​ബ് അ​ൽ നാ​സ​ർ ജേ​ഴ്സി​യി​ൽ ആ​ദ്യ ഗോ​ള​ടി​ച്ച് സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. സൗ​ദി പ്രോ ​ലീ​ഗി​ലെ ത​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ അ​ൽ ഫ​ത്തേ​ഹി​ന് എ​തി​രെ​യാ​ണ് താ​രം സ്കോ​ർ ചെ​യ്ത​ത്. എ​ന്നാ​ൽ മ​ത്സ​ര​ത്തി​ൽ അ​ൽ നാ​സ​ർ 2-2ന്‍റെ സ​മ​നി​ല വ​ഴ​ങ്ങി.

പ്രി​ൻ​സ് അ​ബ്ദു​ല്ല ബി​ൻ ജ​ല​വി സ്പോ​ർ​ട്സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. തു​ട​ക്ക​ത്തി​ൽ ത​ന്നെ ക്രി​സ്റ്റ്യ​ൻ ടെ​ല്ലോ (12) നേ​ടി​യ ഗോ​ളി​ൽ അ​ൽ ഹ​ത്തേ​ഹ് ലീ​ഡെ​ടു​ത്തു. ആ​ദ്യ പ​കു​തി​യി​ൽ ത​ന്നെ ആ​ൻ​ഡേ​ഴ്‌​സ​ൺ ട​ലി​സ്‌​ക​യി​ലൂ​ടെ അ​ൽ ന​സ​ർ സ​മ​നി​ല​യും ക​ണ്ടെ​ത്തി.

ര​ണ്ടാം പ​കു​തി​യി​ൽ 58-ാം മി​നി​റ്റി​ൽ ബെ​ൻ​ഡെ​ബ്ക​യി​ലൂ​ടെ വീ​ണ്ടും ഫ​ത്തേ​ഹ് ലീ​ഡെ​ടു​ത്തു. ക​ളി 2-1 എ​ന്ന് നി​ല​യി​ൽ നി​ൽ​ക്കു​മ്പോ​ൾ 92-ാം മി​നി​റ്റി​ൽ അ​ൽ ന​സ​റി​ന് ഒ​രു പെ​നാ​ൽ​റ്റി കി​ട്ടി. സ​മ്മ​ർ​ദ്ദ​ങ്ങ​ൾ അ​തി​ജീ​വി​ച്ച് റൊ​ണാ​ൾ​ഡോ പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ൽ എ​ത്തി​ച്ച് ടീ​മി​ന് സ​മ​നി​ല ന​ൽ​കി.

ഫെ​ബ്രു​വ​രി ഒമ്പതിന് ​അ​ൽ വെ​ഹ്ദ​ക്ക് എ​തി​രെ​യാ​ണ് അ​ൽ ന​സ​റി​ന്‍റെ ക​ളി. ലീ​ഗി​ൽ 34 പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​ത് നി​ൽ​ക്കു​ക​യാ​ണ് അ​ൽ ന​സ​ർ.
More in Latest News :